പ്രവാസി വ്യവസായിക്ക് 13 വർഷം തടവും മൂന്ന് ദശലക്ഷം ദിനാർ പിഴയും വിധിച്ചു

0
21

കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രവാസി വ്യവസായിക്ക് കുവൈത്ത് അപ്പീൽ കോടതി 13 വർഷം തടവും 3 ദശലക്ഷം ദിനാർ പിഴയും വിധിച്ചു. സിറിയൻ സ്വദേശിയായ പ്രവാസിക്കാണ് ശിക്ഷ ലഭിച്ചത്. കേസ് പരിഗണിച്ച പ്രാഥമിക കോടതി പ്രതിക്ക് 10 വർഷം തടവായിരുന്നു വിധിച്ചത്, എന്നാൽ മേൽക്കോടതി ശിക്ഷ 13 വർഷമായി വർദ്ധിപ്പിച്ചു. സൗദി അറേബ്യയിലെ മക്കയിൽ അപ്പാർട്ട്മെൻറ് സ്വന്തമാക്കാം എന്ന വ്യാജേന കുവൈത്ത് സ്വദേശികളെ പറ്റിച്ചതാണ് കേസ്.