സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം; കുവൈത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ ജനത്തിരക്ക്

0
14

കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ വിശ്വസിച്ചു പലരും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് അപ്പൊയിമെൻ്റ് എടുക്കാതെ എത്തിയത് വൻ ജനത്തിരക്കിന് കാരണമായി. സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാത്ത തരത്തിലുള്ള ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ആണ് പല വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് മുന്പിലും ദൃശ്യമായത്. ഇതുവരെ വാക്സിനേഷൻ എടുത്തിട്ടില്ലാത്തവർക്ക് 7 മണി മുതൽ 9 മണി വരെ മുൻകൂട്ടി ബുക്ക് ചെയ്യാതെ വാക്സിൻ സ്വീകരിക്കാമെന്ന് സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.പ്രതിരോധ കുത്തിവയ്പ്പിനുള്ള സന്ദേശം ലഭിച്ചവർക്ക് മാത്രമേ വാക്സിനേഷൻ ലഭിക്കുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെയും പല ഘട്ടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷനുമായി ബന്ധപ്പെട്ട തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പല കേന്ദ്രങ്ങളിൽ നിന്നും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ വീണ്ടും പ്രചരിപ്പിക്കപ്പെടുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.