കുവൈത്ത് കിരീടാവകാശി തലവനായി രാജ്യത്ത് ദേശീയ സുരക്ഷാ സമിതി രൂപീകരിക്കുന്നു

0
21

കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിശാൽ അൽ അഹ്മദിന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ സമിതി (എൻ‌എസ്‌സി) രൂപീകരിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് അനുസരിച്ച് ഷെയ്ഖ് മിശാൽ നെകൂടാതെ
ദേശീയ ഗാർഡ് മേധാവി എച്ച് എച്ച് ഷെയ്ഖ് സേലം അൽ അലി, നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് അഹമ്മദ് അൽ-നവാഫ്, പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി, വിദേശകാര്യമന്ത്രിയും മന്ത്രിസഭാ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബ, ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അൽ അലി, ധനമന്ത്രി ഖലീഫ ഹമാദേ എന്നിവരും ദേശീയ സുരക്ഷാ സമിതി അംഗങ്ങളാണ്.