അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സിആർപിഎഫ് രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിന് ഒടുവിലാണ് ഇവരെ വധിക്കാൻ സുരക്ഷാ സേനക്ക് ആയത്. അനന്ത്നാഗിലെ കദിപുര ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. ആദിൽ അഹമ്മദ് ഭട്ട്, സഹിർ അമീൻ എന്നിവരാണ് കൊല്ലപ്പെട്ടത് .