വിരലടയാളം രേഖപ്പെടുത്തിയ ശേഷം ചില ജീവനക്കാർ ജോലിസ്ഥലത്തുനിന്ന് പുറത്ത് പോകുന്നതായുള്ള വാർത്തകൾ CSC നിഷേധിച്ചു

0
21

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിലെ ചില ജീവനക്കാർ രാവിലെ വിരലടയാള സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തിയ ശേഷം ജോലിസ്ഥലം വിടുകയും തുടർന്ന് ജോലി സമയം അവസാനിക്കുന്നതിന് തൊട്ടു മുൻപായി മടങ്ങി എത്തുന്നതായുമുള്ള വാർത്തകൾ സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) നിഷേധിച്ചു.. ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ മൂന്നാമത് വിരലടയാള ഹാജർ സംവിധാനം നടപ്പാക്കാനുള്ള പദ്ധതിയെക്കുറിച്ച് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.