റീപ്ലേസ്മെൻറ് പട്ടികയിലുള്ള പ്രവാസി ജീവനക്കാർക്ക് സർക്കാർ ജോലിയിലേക്ക് മടങ്ങാനാവില്ലെന്ന് സി എസ് സി

0
31

കുവൈത്ത് സിറ്റി: പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുവൈത്ത് ഇതര സർക്കാർ ജീവനക്കാർക്ക് വീണ്ടും സർക്കാർ മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു. ചില സർക്കാർ ഏജൻസികൾ അവരുടെ റീപ്ലേസ്മെൻറ് പട്ടിക മാർച്ച് അവസാനത്തോടെ ( അതായത് 2020/2021 സാമ്പത്തിക വർഷം അവസാനത്തോടെ) പൂർത്തിയാക്കി. റീപ്ലേസ് മെൻറ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില ജീവനക്കാരുടെ (പ്രവാസി)കരാറുകളിൽ മാറ്റം വരുത്തി അവരുടെ സേവനങ്ങൾ ഉപയോഗിക്കാൻ സിവിൽ സർവീസ് കമ്മീഷനോട് (സി‌എസ്‌സി) ഏജൻസികൾ ആവശ്യപ്പെട്ടുവെങ്കിലും ഇത് നിരസിച്ചു.
റീപ്ലേസ്മെൻറ് പട്ടികയിലുള്ള കുവൈത്ത് സ്വദേശികളല്ലാത്ത ജീവനക്കാർക്ക് ഇനിമേൽ സർക്കാർ മേഖലയിൽ ജോലിയിലേക്ക് മടങ്ങാനാവില്ലെന്ന നിലപാടാണ് സി എസ് സി സ്വീകരിച്ചത്.