റാസല്‍ഖൈമ: കടം നല്‍കിയ പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. വിമാനത്തില്‍ കയറുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പാണ് പ്രതി പിടിയിലായത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പാരാമെഡിക്കല്‍ സംഘം ആക്രമിക്കപ്പെട്ട രണ്ട് പേരെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന വസ്‌ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നതായാണ് വിവരം
Home Middle East സുഹൃത്തുക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം നാടുവിടാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍