കർഫ്യൂ, കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിന് കാരണമായതായി ആരോപണം

0
31

കുവൈത്ത് സിറ്റി : കോവിഡ്  വ്യാപനം  തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില വർധന കാരണമായതായി റിപ്പോർട്ടുകൾ. കർഫ്യു ആരംഭിച്ചതിനു ശേഷം  നിരവധി ഭക്ഷ്യവസ്തുക്കളുടെയും ഉപഭോക്തൃവസ്തുക്കളുടെയും വില വർദ്ധനവിനാണ് വിപണികൾ സാക്ഷ്യം വഹിച്ചത്. സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും പ്രൊമോഷണൽ ഓഫറുകൾ അപ്രത്യക്ഷമാകുന്നതായും അൽ-ഷാഹിദ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുന്ന തോതിൽ വർധനയുണ്ടായതായും ഇത് ചില വസ്തുക്കളുടെ വില വർദ്ധനവിന് കാരണമായതായും യൂണിയൻ ഓഫ് കൺസ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റീസ് (യുസിസിഎസ്) ഉദ്യോഗസ്ഥർ പറഞ്ഞു. ഭാഗിക കർഫ്യൂ മൂലം  സാധനങ്ങൾ കിട്ടാതെ വരും എന്ന ഭയം മൂലം പലരും ആവശ്യത്തിലധികം  ഭക്ഷണ സാധനങ്ങൾ വാങ്ങി സംഭരിച്ചത് ആവാം ഇതിന് പ്രധാന കാരണമെന്നും ആരോപണമുണ്ട്.