കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ തുടരാൻ തീരുമാനിച്ചതായി സർക്കാർ വക്താവ് വ്യക്തമാക്കി. സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്, രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെ ആയിരിക്കും പുതിയ സമയം. ഏപ്രിൽ എട്ടുമുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. നേരത്തെ ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനതോത് വിലയിരുത്തി കർഫ്യൂ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
റസ്റ്റോറൻറ് കഫെകൾ എന്നിവയ്ക്ക് കർഫ്യൂ സമയത്ത് രാത്രി 7 മുതൽ പുലർച്ചെ മൂന്നുവരെ ഹോം ഡെലിവറി സർവീസ് നടത്താൻ അനുമതി ഉണ്ട്. അതേസമയം താമസസ്ഥലപരിധിയിൽ നടക്കുന്നതിനുള്ള സമയം രാത്രി 7 മുതൽ 10 മണി വരെയാണ്.