കോവിഡ് 19: കുവൈറ്റിൽ നിരോധനാജ്ഞ

0
25

കുവൈറ്റ്: കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ ഭാഗിക നിരോധനാജ്ഞ. വീടിനുള്ളിൽ തന്നെ തുടരണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ജനങ്ങൾ അനുസരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കര്‍ഫ്യു ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരാവുകയാണെന്നാണ് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് അറിയിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ നാളെ പുലർച്ചെ നാല് മണി വരെയാണ് കർഫ്യു. കർഫ്യു നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും 10000 ദിനാർ പിഴയും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ മാർച്ച് 26 വരെ പ്രഖ്യാപിച്ചിരുന്ന പൊതു അവധി രണ്ടാഴ്ച കൂടി നീട്ടിയതായും സർക്കാർ അധികൃതർ അറിയിച്ചിട്ടുണ്ട്.