ഈദ് ആഘോഷങ്ങൾക്ക് മുൻപായി ഭാഗിക കർഫ്യു പിൻവലിച്ചേക്കുമെന്ന് സൂചന

0
16

കുവൈത്ത് സിറ്റി :  ഈദ് ആഘോഷങ്ങൾക്ക് മുൻപായി കുവൈത്തിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭാഗിക കർഫ്യൂ പിൻവലിച്ചേക്കുമെന്ന സൂചന ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചതായി പ്രാദേശിക പത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. മെയ് രണ്ടാം വാരം ഇത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ്  ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

ഇനി വരുന്ന രണ്ടാഴ്ചകളിൽ കോവിഡ് ബാധിതരുടെയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെയും  എണ്ണത്തിലും, കോവിഡ് മൂലമുള്ള മരണങ്ങളിലും കാര്യമായ വർധന ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂലൈ ഒന്നുമുതൽ വിമാനത്താവളങ്ങൾ പഴയപടി പ്രവർത്തിച്ചുതുടങ്ങും  എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ പൗരൻമാരുടെ കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന് അനുസരിച്ചായിരിക്കും തീരുമാനം.  രാജ്യത്തെക്ക് വരുന്നവരിൽ നിന്ന് പൗരന്മാർ കോവിഡ് ബാധിതരാകാതിരിക്കാൻ വേണ്ടിയാണിത്.

കൊറോണ വ്യാപനത്തിൻ്റെ ഉയർന്ന അപകടസാധ്യതയുള്ള നിരോധിത പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നും കുവൈത്തി പൗരന്മാർക്ക് രാജ്യത്തേക്ക് മടങ്ങുന്നതിന് നേരിട്ടുള്ള ഫ്ലൈറ്റുകൾ തുറക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് ഉറവിടം കൂട്ടിച്ചേർത്തു.  അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത്ചർച്ച ചെയ്യും.