കുവൈത്ത് സിറ്റി: കുവൈത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന കർഫ്യു സമയങ്ങളിൽ മാറ്റം വരുത്തി. വൈകീട്ട് 5 മുതൽ പുലർച്ചെ 5 വരെയാണ് ആണ് പുതിയ കർഫ്യൂ സമയം. ചൊവ്വാഴ്ച മുതൽ ഇത് നടപ്പിൽ വരും. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
നിലവിൽ വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ പ്രാബല്യത്തിലുള്ളത്.
റെസ്റ്റാറൻറ്, കഫെ എന്നിവയ്ക്ക് അ ഹോം ഡെലിവറി സർവീസിനും അനുമതി നൽകി . വൈകീട്ട് ആറുമുതൽ രാത്രി എട്ടുവരെയാണ് അനുമതിയുള്ളത് . വൈകീട്ട് ആറുമുതൽ എട്ടു മണിവരെ റെസിഡൻഷ്യൽ ഏരിയക്ക് അകത്ത് നടക്കാനും അനുമതിയുണ്ട്. വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല.