കർഫ്യൂ ഇനി വൈകീട്ട് 6 മണി മുതൽ പുലർച്ചെ 5 മണി വരെ

0
23

കുവൈത്ത്​ സിറ്റി: കുവൈത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന കർഫ്യു സമയങ്ങളിൽ മാറ്റം വരുത്തി. വൈകീട്ട് 6 മുതൽ പുലർച്ചെ 5 വരെയാണ് പുതിയ കർഫ്യൂ സമയം. ചൊവ്വാഴ്​ച മുതൽ ഇത് നടപ്പിൽ വരും. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
നിലവിൽ വൈകീട്ട്​ അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ രാജ്യത്ത്​ കർഫ്യൂ പ്രാബല്യത്തിലുള്ളത്​.

റെസ്​റ്റാറൻറ്​, കഫെ എന്നിവയ്ക്ക് ഹോം ഡെലിവറി സർവീസിനും അനുമതി നൽകി .​ വൈകീട്ട്​ ആറുമുതൽ രാത്രി എട്ടുവരെയാണ് അനുമതിയുള്ളത് ​. വൈകീട്ട്​ ആറുമുതൽ എട്ടു മണിവരെ റെസിഡൻഷ്യൽ ഏരിയക്ക്​ അകത്ത് നടക്കാനും അനുമതിയുണ്ട്​. വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക്​ പുറത്ത്​ പോകാനോ പാടില്ല.