ഈദ് ദിനം മുതൽ കുവൈത്തിൽ കർഫ്യൂ ഇല്ല

0
19

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പെരുന്നാൾദിനം മുതൽ കർഫ്യൂ ഇല്ല. പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്​ ഭാഗിക കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്​. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാനാണ് മാര്‍ച്ചിൽ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിനേഷന്‍ നിരക്കും മെച്ചപ്പെട്ടതായും ആയതിനാൽ കർഫ്യൂ പിൻവലിക്കണമെന്നും  കൊറോണ കമ്മിറ്റി സർക്കാറിന് സമര്‍പ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ കൂടിയാണ് മന്ത്രിസഭാ തീരുമാനം.