കുവൈത്ത് സിറ്റി: കുവൈറ്റിലെ ഉപഭോക്താക്കളിൽ നിന്ന് ആപ്പിൾ പേയ്‌ക്ക് യാതൊരു ഫീസും ഈടാക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒരു ഇടപാടിന് 400 ഫിൽസ് വീതം ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നതായി പ്രചരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത് .