മെത്ത്നിർമ്മിക്കാൻ അസംസ്കൃത വസ്തുക്കൾ എത്തിച്ച പ്രവാസി പിടിയിൽ

0
26

കുവൈത്ത് സിറ്റി: മെത്തഫെറ്റാമൈൻ (ഷാബു) ഉൽപ്പാദിപ്പിക്കാൻ അസംസ്കൃത വസ്തുക്കളായ ദ്രാവക രാസവസ്തുക്കൾ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചവരെ അബ്ദാലി കസ്റ്റംസ് പിടികൂടി. 40 വയസ്സ് പ്രായം വരുന്ന ഇറാഖ് സ്വദേശിയായ ഡ്രൈവറാണ് പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന നാലു ചക്ര വാഹനത്തിൻറെ പെട്രോൾ ടാങ്കിന് സമീപം വെൽഡ് ചെയ്തതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു .പരിശോധനയിൽ, മെത്ത് (ഷാബു) പോലുള്ള സിന്തറ്റിക് മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസ ദ്രാവകം ടാങ്കിൽ നിറച്ചതായി കണ്ടെത്തി.