കുവൈത്തിൽ പാൽ ഉത്പന്നങ്ങൾ പരിശോധിക്കുന്നു

0
32

കുവൈത്ത് സിറ്റി: കുവൈത്തിൽ പാൽ ഉത്പന്നങ്ങളുടെ  ഭാരം പാക്കേജിൽ പ്രദർശിപ്പിച്ചിരിക്കുന്നതിൽ നിന്ന് കുറവാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലും സൂപ്പർമാർക്കറ്റുകളിലും വിൽക്കുന്ന നിരവധി പാലുൽപ്പന്നങ്ങളുടെ സാമ്പിളുകൾ പരിശോധിക്കാൻ  വാണിജ്യ നിയന്ത്രണ എമർജൻസി ടീമുകളെ വിന്യസിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഗവൺമെന്റിന്റെ സഹേൽ ആപ്ലിക്കേഷനോ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ വഴിയോ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ  വാണിജ്യ മന്ത്രാലയത്തെ അറിയിക്കാൻ മടിക്കരുതെന്ന് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.