പ്രവാസി വൈദ്യപരിശോധന; സഹായ വാഗ്ദാനവുമായി ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനിയായ ദാമൻ

0
19

കുവൈത്ത് സിറ്റി: പ്രവാസി വൈദ്യപരിശോധന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയത്തിനു സഹായ വാഗ്ദാനവുമായി ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി “ദാമൻ”. നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന തിരക്ക് കുറയ്ക്കുന്നതിനായി തൊഴിലാളികളുടെ വൈദ്യപരിശോധന നടത്താൻ തയ്യാറാണെന്ന് ദമൻ അധികൃതർ വ്യക്തമാക്കിയതായാണ് പ്രാദേശിക അറബിക് ദിനപത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തത്.
ഹവല്ലി, ഫർവാനിയ, ദജീജ് എന്നിവിടങ്ങളിലുള്ള തങ്ങളുടെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവാസി മെഡിക്കൽ ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ പരിശോധനാ അപ്പോയിന്റ്‌മെന്റുകൾക്കായുള്ള അപേക്ഷകൾ വർധിച്ചതിന്റെ ഫലമായി ശുവൈഖിലെ പ്രവാസി വൈദ്യപരിശോധന സെൻൻ്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.