കുവൈത്ത് സിറ്റി: മികവിൻ്റെ അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി കുവൈത്തിലെ ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട്. തുടർച്ചയായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് 2021-ലെ അന്തർദേശീയ അവാർഡിന് ഇൻസ്റ്റിറ്റ്യൂട്ട് നെ അർഹമാക്കിയത്. സാംക്രമികേതര രോഗങ്ങൾ (എൻസിഡി) തടയുന്നതിനുള്ള യുഎൻ ഇന്ററാജൻസി ടാസ്ക് ഫോഴ്സ് ആണ് ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിനെ അവാർഡിനായി പരിഗണിച്ചത്.
പ്രമേഹരോഗവുമായി ബന്ധപ്പെട്ട് ദേശീയ പ്രമേഹരജിസ്ട്രി വികസിപ്പിച്ചത് മാസങ്ങളോളം നീണ്ടുനിന്ന അശ്രാന്ത പരിശ്രമത്തിനൊടുവിലായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ പൂർണ സഹായസഹകരണങ്ങളോടെയായിരുന്നു ഇത്. പ്രമേഹത്തിന്റെയും അതുമായി ബന്ധപ്പെട്ട സങ്കീർണതകളുടെയും അമിതവണ്ണത്തിന്റെയും പ്രതിരോധത്തിനും ചികിത്സയ്ക്കും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രദ്ധേയമായ സംഭാവനകളുടെ ഫലമാണ് അവാർഡ്.