കുവൈത്ത് സിറ്റി : ദയ കുവൈത്തിന്‍റെ നേതൃത്വത്തില്‍ ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ ഇഫതാര്‍ സംഗമം സംഘടിപ്പിച്ചു. അബ്ദുല്‍ ഹാദിയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ അഷ്റഫ് തലശ്ശേരി അധ്യക്ഷനായിരുന്നു. നോമ്പ് തുറയില്‍ സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ മത, സംഘടനാ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യദ് അബ്ദു റഹ്മാന്‍ റമദാന്‍ സന്ദേശം നല്‍കി.കഴിഞ്ഞ അഞ്ച് വര്‍ഷമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ദയ കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം ഒരു കോടിയിലേറെ രൂപയുടെ സഹായമാണ് അംഗങ്ങള്‍ക്ക് നല്‍കിയത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. നവാസ് കുന്നുംകൈ സ്വാഗതവും ഒ.പി.ഉസ്മാന്‍ നന്ദിയും രേഖപ്പെടുത്തി. നവാസ് തൃശൂര്‍, മഹ്‌റൂഫ് റിഖായി,ഫിറോസ്,ഹസ്സൻ,അഷ്‌റഫ്, സാദിക്ക് കണ്ണൂർ,സാദിക്ക് തളിപ്പറമ്പ്, നിയാസ് കോട്ടയില്‍ എന്നിവര്‍ സംഗമത്തിന് നേത്രത്വം നല്‍കി.