കോവിഡ് രോഗിയുടെ മൃതദേഹം കാണാതായതായി പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം കാണാതായതായി പരാതി. കോവിഡ് ബാധിതനായി മരണപ്പെട്ട നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്‍റെ മൃതദേഹമാണ് കാണാതായത്. പ്രസാദ് എന്ന പേരിലുള്ള മറ്റൊരാളുടെ മൃതദേഹം കൂടി മോർച്ചറിയിലുണ്ടായിരുന്നു. മൃതദേഹങ്ങൾ മാറിപ്പോയതാകാമെന്നാണ് സംശയം.

മോർച്ചറിയിൽ മൃതദേഹം കൈകാര്യം ചെ യ്തവർക്ക് പറ്റിയ പിഴവ് മൂലം മൃതദേഹം മാറി സംസ്കരിച്ചതാണെന്ന് നെയ്യാറ്റിൻകര എംഎൽഎ കെ ആന്‍സലന്‍ പറഞ്ഞു. . മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങള്‍ പരിശോധിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.