ഭാഗിക പൊതുമാപ്പ്, സമയപരിധി വീണ്ടും നീട്ടി

0
26

കുവൈത്ത് സിറ്റി : സർക്കാർ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത നിയമലംഘകർക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി ഒരു മാസം കൂടെ നീട്ടിനൽകി. സമയപരിധി ഫെബ്രുവരി അവസാനം വരെ നീട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടി നൽകുന്നത്. നേരത്തെ ഡിസംബർ 31 നായിരുന്നു സമയം നിശ്ചയിച്ചിരുന്നത്, എന്നാൽ കൊറോണ വ്യാപനത്തിൻ്റെയും തുടർന്ന് ഏർപ്പെടുത്തിയ യാത്ര നിരോധനത്തിനും പശ്ചാത്തലത്തിൽ ഇത് ജനുവരി 31 വരെ നീട്ടി നൽകുകയായിരുന്നു. ഇപ്പോൾ വീണ്ടും ഒരു മാസം കൂടി നീട്ടി നൽകി.

രാജ്യത്ത് ഒരുലക്ഷത്തി എൺപതിനായിരത്തോളം അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 3000 ഓളം പേർ മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. മറ്റുള്ളവർ പിഴയടച്ച്‌ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ താമസ രേഖ നിയമ വിധേയമാക്കുന്നതിനോ തയ്യാറായില്ല എന്നു ചുരുക്കം.

ശക്തമായ പരിശോധനയുടെ അഭാവമാണ് കുവൈത്തിൽ അനധികൃത താമസക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധനവ് എന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ റെസിഡൻസി വിസ നിയമലംഘകരെ പിടികൂടി നാടുകടത്തുന്നതിന് ആയി ആഭ്യന്തരമന്ത്രാലയം അതിശക്തമായ പരിശോധനാ ക്യാമ്പയിൻ ആരംഭിക്കും. ഫെബ്രുവരി മാസത്തോട്‌ കൂടി അതിശക്തവും പഴുതടച്ചുമുള്ള പരിശോധന ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.

നിയമലംഘകർക്ക് അ പിഴയടച്ച് സ്റ്റാറ്റസ് നിയമവിധേയമാക്കുന്ന അതിനും അതും അല്ലാത്തവർക്ക് രാജ്യം വിടുന്നതുമായി ആയി രണ്ടുതവണ സമയ പരിധി നീട്ടി നൽകിയിട്ടും
നിയമലംഘകരുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

നിയമലംഘകർക്ക് രേഖകൾ നിയമപരം ആകുന്നതിനു നോ രാജ്യം വിടുന്നതിനോ അനുവദിച്ച സമയം നീട്ടിനൽകാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ജനിതകമാറ്റം സംഭവിച്ച അതി വ്യാപന ശേഷിയുള്ള കൊറോണ രാജ്യത്തും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്താൻ.
സാധുവായ താമരേഖകൾ കൈവശമുള്ള
നിരവധി പ്രവാസികൾ അതിർത്തികൾ അടച്ചത് മൂലം രാജ്യത്തിന് പുറത്ത് ഉണ്ട്. ഇതിൽ പലരുടെയും വിസ കാലാവധി കഴിഞ്ഞു. രാജ്യത്തിന് പുറത്ത് ആയതിനാൽ എന്നാൽ ഇവർക്ക് വിസ പുതുക്കാനും സാധിച്ചിട്ടില്ല. ഈയൊരു സാഹചര്യം സമയപരിധി നീട്ടി നൽകുന്നതിന് നേരത്തെയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബർ അവസാനം റെസിഡൻസ് നിയമലംഘകരുടെ എണ്ണം 130,000 ആയിരുന്നു. ഇതോടൊപ്പം സന്ദർശന വിസയിൽ വന്ന് മടങ്ങി മടങ്ങിപ്പോകാൻ കഴിയാത്തവരുടെതു കൂടെ ചേർന്നപ്പോൾ ആകെ നിയമലംഘകർ 186,000 ആയി ഉയർന്നു.