സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു

0
24

കുവൈത്ത് സിറ്റി:സാമ്പത്തിക തർക്കത്തെത്തുടർന്ന് റമദാൻ മാസത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഏഷ്യൻ വംശജനായ പ്രവാസിയ്‌ക്കെതിരായ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു. കേസ് ഫയൽ അനുസരിച്ച്,ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഗോഡൗണിനുള്ളിൽ സാമ്പത്തിക ഇടപാടുകൾ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം ആരംഭിക്കുകയും പിന്നീട് അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.തർക്കത്തിനിടെ, സുഹൃത്തിനെ മർദിക്കുകയും ശക്തമായി തള്ളുകയും ചെയ്തു, വീഴ്ചയുടെ ആഘാതത്തിൽ തലയിടിച്ച് ഇര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.