പ്രവാസിയുടെ വധശിക്ഷ കുവൈത്ത് പരമോന്നത കോടതി റദ്ദാക്കി

0
20

കുവൈത്ത് സിറ്റി: സ്‌പോൺസറെ കൊലപ്പെടുത്തിയ കേസിൽ ഒരു വർഷം മുമ്പ് ശിക്ഷിക്കപ്പെട്ട പ്രവാസിയുടെ വധശിക്ഷ കുവൈത്ത് സുപ്രീം കോടതി റദ്ദാക്കി. ഈജിപ്ത് സ്വദേശിയുടെ വധശിക്ഷയാണ് റദ്ദാക്കി ജീവപര്യന്തം തടവ് വിധിച്ചത്.

ഒരു വർഷം മുമ്പ് ഖൈതാൻ അൽ ഫർവാനിയ ഗവർണറേറ്റിലെ കെട്ടിടത്തിനുള്ളിൽ സ്‌പോൺസറെ കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ഇയാൾക്കെതിരായ കുറ്റം.കഴിഞ്ഞ ഡിസംബറിൽ കുവൈറ്റ് അപ്പീൽ കോടതി പ്രതിക്ക് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പ്രദീപ് തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്