കുവൈത്ത് സിറ്റി: വിദ്യാർത്ഥികൾക് പരീക്ഷ ഓൺലൈനിലോ നേരിട്ടോ നടത്തണമെന്നത് സംബന്ധിച്ച് മന്ത്രിസഭയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം.
ഏത് തരത്തിലുള്ള പരീക്ഷകളാണ് നടത്തേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ മന്ത്രിസഭയിലെ വിദ്യാഭ്യാസ സമിതിക്ക് മുൻപാകെ നിർദേശങ്ങൾ സമർപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ വിഷയത്തിൽ തീരുമാനം എടുക്കുന്നത് കാബിനറ്റ് മന്ത്രിമാരുടെ കൈകളിലാണ്, അവർ ലഭ്യമായ ആരോഗ്യ ഡാറ്റ അനുസരിച്ച് തീരുമാനമെടുക്കും. വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും പ്രഥമ പരിഗണനയുള്ളതിനാൽ, ഉചിതമായ തീരുമാനത്തിനായി മന്ത്രാലയം കാത്തിരിക്കുകയാണ്. മന്ത്രിസഭ തീരുമാനം അനുസരിച്ച് ച്ചച വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
അതേസമയം കുവൈറ്റിലെ സ്കൂളുകളിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും പ്രഥമ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ നൽകാൻ ആരംഭിച്ചു . 50% ജീവനക്കാർ ഇതിനോടകംതന്നെ പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ മന്ത്രാലയം വിദ്യാർത്ഥികൾക്കായി സീസണൽ ഫ്ലൂ വാക്സിനേഷൻ കാമ്പെയ്‌നുകളും നടത്തി.