കുവൈത്ത് സിറ്റി: കുവൈത്തിൽ ഓക്സ്ഫോർഡ് അസ്ട്രാസെനക വാക്കിൻറെ രണ്ടാം ഡോസ് നൽകുന്നതിലെ കാലതാമസം എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന ആവശ്യവുമായി ആരോഗ്യപ്രവർത്തകർ. ആദ്യ ഡോസ് സ്വീകരിക്കുകയും രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള നിർദിഷ്ടസമയം ആയ മൂന്നുമാസം പിന്നീടുക്കും ചെയ്ത നിരവധി പേരാണ് ഉള്ളത് . കാലതാമസം അനിയന്ത്രിതമായി നീളം അതുമൂലം ഇവരിൽ പലർക്കും കോവിഡ അണുബാധ പിടിപെട്ടതായും ആരോപണമുണ്ട്.
അതേസമയം, പ്രാദേശിക വിതരണക്കാരിൽ നിന്നും വാങ്ങിയ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനക്ക വാക്‌സിന്റെ ലാബ് പരിശോധന പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും അതിന് ശേഷം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കാനുമാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.
മാർച്ച് 22 വരെ കുവൈത്തിൽ ഓക്സ്ഫോർഡ് വാക്സിൻ വാക്സിനേഷൻ നടത്തിയവരുടെ എണ്ണം ഏകദേശം 500,000 ആണെന്നും, ആദ്യ ഡോസ് പൂര്‍ണ സംരക്ഷണം നല്‍കുന്നില്ലന്നിിരിക്കെ കാലതാമസം വരുത്തിതുന്നത് ഇവരിൽ പലർക്കും പന്നീട് കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കുവൈത്തിൽ ബ്ലാക്ക് ഫംഗസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ രോഗിയുടെ ദീർഘകാല താമസവും, ദീർഘകാലത്തേക്ക് വലിയ അളവിൽ ആൻറിബയോട്ടിക്കുകളും കോർട്ടിസോണും കഴിക്കുന്നതും ബ്ലാക്ക് ഫംഗസിന് കാരണമായേക്കാം എന്നാണ് വിദഗ്ധാഭിപ്രായം.