വാട്സാപ്പിൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാം

വാട്സാപ്പിൽ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുമ്പോൾ അബദ്ധവശാൽ  ‘ഡിലീറ്റ് ഫോർ എവരി വൺ’ എന്നതിന് പകരം ‘ഡിലീറ്റ് ഫോർ മീ’ എന്ന്  ചെയ്തു പോയാൽ ഇനി ഭയപ്പെടേണ്ട. കാരണം സ്വാഭാവികമായി സംഭവിക്കുന്ന ഈ അബദ്ധത്തിന് ഒരു മരുന്നുമായി വത്തിയിരിക്കുകയാണ്  വാട്സ് ആപ്പ്. ഡിലീറ്റ് ചെയ്ത മെസേജുകൾ തിരിച്ചെടുക്കാവുന്ന പുതിയ ഫീച്ചറിലൂടെയാണിത്. ഇതിനായി ‘അൺഡു’ ഓപ്ഷൻ ആണ്  വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇതിലൂടെ ഡിലീറ്റ് ഫോർ മീ കൊടുത്തിനുശേഷം അഞ്ചുസെക്കന്റിനുള്ളിൽ ‘അൺഡു’ നൽകിയാൽ ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാനാവും എന്നതാണ് പ്രത്യേകത. ആൻഡ്രോയിഡിലും ഐഓഎസിലും ലഭ്യമാകുന്ന പുതിയ ഫീച്ചറിനെ സംബന്ധിച്ച് ട്വിറ്ററിലൂടെയാണ് വാട്സ് ആപ്പ് പ്രഖ്യാപിച്ചത്.