2023-24 വര്‍ഷത്തെ പൊതുബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് 11 മണിക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കും . നിര്‍മ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത് ബജറ്റും രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത് . തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വ്വേ. ഇത് കണക്കിലെടുത്ത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ധനകമ്മി കുറക്കാനുള്ള നീക്കങ്ങളും ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ ഉറ്റുനോക്കുന്നത് ആദായനികുതി സ്ലാബിലെ മാറ്റമാണ്. കഴിഞ്ഞ വര്‍ഷം ടാക്‌സ് സ്ലാബില്‍ യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. വിലക്കയറ്റം ജനങ്ങളുടെ സേവിംഗ്‌സ് പോലും കാര്‍ന്നുതിന്നുന്ന സ്ഥിതിയായിരുന്നു. ലൈഫ് ഇന്‍ഷുറന്‍സ്, ഫിക്‌സഡ് ഡെപ്പോസിറ്റ്, ബോണ്ടുകള്‍, ഭവന നിര്‍മ്മാണം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലെ നിക്ഷേപം ഉള്‍പ്പെടുന്ന 80 സി പരിധിയില്‍ ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം പരിഗണിച്ചിരുന്നു. ഇത് നടപ്പില്‍ വരികയാണെങ്കില്‍ സേവിംഗ് വര്‍ധിക്കും