ഡൽഹി : ഡൽഹിയിൽ ഒരാഴ്ച കൂടെ ലോക്ഡൗൺ തുടരാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കേസുകളില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ലോക്ക്ഡൗണ്‍ മേയ് 31 വരെ തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു . രോഗബാധിതരുടെ എണ്ണം കുറയുന്ന മുറക്ക് മെയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ്ങിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1600 കോവിഡ് കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ മുഴുവന്‍ ജനങ്ങൾക്കും വാക്‌സിന്‍ നല്‍കാന്‍ 30 മാസമെടുക്കുമെന്നും, വാക്സിൻ ലഭ്യത കുറവുമൂലം 18 വയസ്സു മുതൽ 45 വയസ്സ് വരെയുള്ളവരുടെ വാക്സിൻ വിതരണം നിർത്തി വച്ചിരിക്കുകയാണെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.