വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ അനുമതി നൽകില്ല; കുവൈത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്

0
23

കുവൈത്ത് സിറ്റി :  കൊറോണ  പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത പൗരന്മാരെയും അവരുടെ ഉറ്റ ബന്ധുക്കളെയും വീട്ടുജോലിക്കാരെയും യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭയുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. മെയ് 22 ശനിയാഴ്ച മുതൽ ഉത്തരവ് നടപ്പാക്കി തുടങ്ങും. പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് മാത്രമേ സിനിമ തിയറ്ററുകളിലും പ്രവേശനം അനുവദിക്കുകയുള്ളൂ.

ഇതിനെ തുടർന്ന്  കുവൈത്തിലെ പ്രധാന വാക്സിനേഷൻ കേന്ദ്രത്തിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ്  ഇന്നലെ മിഷ്രെഫ് ഫെയർ ഗ്രൗണ്ടിലെ വാക്സിനേഷൻ സെൻററിൽ എത്തിയതെന്ന് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

മിഷ്രെഫ് ഫെയർഗ്ര ഗ്രൗണ്ടിലെ വാക്സിനേഷൻ സെന്ററിൽ വൻ പോളിംഗ് നടന്നതായും ഒരു ദിവസം  22,000 ത്തോളം ആളുകൾക്ക് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് -19 സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല അറിയിച്ചു.