കുവൈറ്റ്: കൊറോണ വൈറസ് ഭീതി വ്യാപകമായ സാഹചര്യത്തിൽ കുവൈറ്റിൽ മാസ്കുകള്‍ക്ക് ആവശ്യക്കാർ ഇരട്ടിയായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മാസ്കുകൾക്ക് ആവശ്യക്കാർ ഏറിയതെന്നാണ് റിപ്പോർട്ടുകൾ.
ആവശ്യം കൂടിയ സാഹചര്യത്തിൽ ഇത്തരം മുഖാവരണങ്ങൾക്ക് ദൗർലഭ്യം വരാതെയിരിക്കാന്‍ ഇവയുടെ കയറ്റുമതിക്ക് വാണിജ്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തേക്കാണ് എല്ലാതരത്തിലുള്ള മെഡിക്കൽ മാസ്കുകള്‍ക്കും കയറ്റുമതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
രോഗഭീതിയിൽ ആഗോള തലത്തിൽ തന്നെ മാസ്കുകൾക്ക് ആവശ്യം വര്‍ധിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ കമ്പനികൾ ചൂഷണം ആരംഭിച്ചത് സംബന്ധിച്ചും പരാതികൾ ഉയർന്നിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.