പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

0
18

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും ഇത് അന്തരീക്ഷത്തിൽ പൊടി പടലങ്ങൾ ഉയരാൻ ഇടയാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 1,000 മീറ്ററിൽ താഴെയുള്ള  ദൃശ്യപരത കുറയാനുള്ള സാധ്യത കൂടുതലാണ് എന്നും മുന്നറിയിപ്പിൽ പറയുന്നു,  കടൽ തിരമാലകൾ 6 അടിയിൽ കൂടുതൽ ഉയരാനും സാധ്യതയുണ്ട്