യാത്രാ നിരോധനം; നാടുകടത്തൽ കേന്ദ്രങ്ങൾ വിദേശികളാൽ നിറഞ്ഞു

0
19

കുവൈത്ത് സിറ്റി : കോവിഡ് മൂലമുള്ള യാത്ര നിയന്ത്രണങ്ങൾ കാരണം കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങൾ വിദേശികളെ കൊണ്ട് നിറഞ്ഞതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 5 ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ 800 പൗരന്മാരാണ് വിവിധ പോലീസ് സ്റ്റേഷനുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലുമായി കഴിയുന്നത്.

തടവുകാരിൽ ഭൂരിഭാഗവും ശ്രീലങ്ക, വിയറ്റ്നാം, മഡഗാസ്കർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. പലരും തടവിൽ ആയിട്ട് 9 മാസത്തിലധികമായി, ഇതിൽ പലരും സകുടുംബം,
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആണ് ജയിലുകളിൽ കഴിയുന്നത് എന്നതാണ് സങ്കടകരം.

പല രാജ്യങ്ങളിലേയ്ക്കും നേരിട്ടുളള യാത്രാവിമാനങ്ങൾ റദ്ദ് ചെയ്തതും , മടക്ക വിമാനങ്ങൾ പരിമിതപ്പെടുത്തിയതുമാണ് ഈ തിരക്കിനു കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.