KIA യിൽ ഫെബ്രു. 21 മുതൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും

0
21

കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ വാണിജ്യ വിമാനങ്ങളുടെ പ്രവർത്തനങ്ങൾ ഫെബ്രുവരി 21 മുതൽ പുനരാരംഭിച്ചേക്കും . വാണിജ്യ വിമാന സർവീസുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് DGCA സുപ്രീം കമ്മിറ്റി ചർച്ച ചെയ്തതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 21 ഞായറാഴ്ച മുതൽ കുവൈത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ക്വാറൻ്റെൻ ബാധകമാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു.