മുന അംഗീകൃത ലബോറട്ടറികളില്ലാത്ത നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏതെങ്കിലും ലബോറട്ടറികളിൽ നിന്ന് PCR പരിശോധന നടത്താം

0
21

കുവൈറ്റ് സിറ്റി : കുവൈത്ത് മുസാഫർ ആപ്ലിക്കേഷൻ അംഗീകരിച്ച ഒരു ലബോറട്ടറി  പോലുമില്ലാത്ത നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പി സി ആർ പരിശോധനയിൽ ഇളവ് അനുവദിച്ച് ഡിജിസിഎ .  ഇത്തരം നഗരങ്ങളിൽ നിന്നുള്ള  യാത്രക്കാർക്ക് അവിടെത്തന്നെയുള്ള ഏതെങ്കിലും ലബോറട്ടറിയിൽ  നടത്തുന്ന പിസിആർ പരിശോധനാഫലം മതി.  ഈ പ്രത്യേക സാഹചര്യത്തിൽ ഉള്ള യാത്രക്കാർ സമർപ്പിക്കുന്ന പി സി ആർ പരിശോധനാഫലങ്ങൾ സ്വീകരിക്കണമെന്ന്  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന  എല്ലാ വിമാനകമ്പനികൾക്കും ഡിജിസിഎ  നിർദേശം നൽകി.

മുനാ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ള ചില നഗരങ്ങളിലെ ലബോറട്ടറികളുടെ പട്ടിക നേരത്തെ മുന ആപ്ലിക്കേഷൻ പുറത്തുവിട്ടിരുന്നു.