ഫഹാഹീലിലെ ദമാൻ ആശുപത്രി പ്രവർത്തനം ആരംഭിച്ചു

0
13

കുവൈത്ത് സിറ്റി : ഫഹാഹീലിൽ  പ്രവാസികളുടെ ചികിത്സക്കായ് അനുവദിച്ച ദമാൻ (ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനി ) ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ദമാനിൻ്റെ  അഞ്ചാമത് പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് ഇത്. 4,660 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ  30 ഫാമിലി മെഡിസിൻ ക്ലിനിക്കുകൾ, 12 ഡെന്റൽ ക്ലിനിക്കുകൾ, 5 പീഡിയാട്രിക് ക്ലിനിക്കുകൾ, 3 ചികിത്സാ മുറികൾ, 3 നിരീക്ഷണ മുറികൾ, 4 എക്സ്-റേ മുറികൾഎന്നിവ ആണ് പ്രവർത്തിക്കുന്നത്.

ദമാന്റെ കീഴിൽ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും  ആരംഭിക്കുന്നത്  സർക്കാർ ആശുപത്രികളിൽ  പ്രവാസികൾക്ക് നൽകുന്ന ആരോഗ്യ  സേവനങ്ങൾ പൂർണ്ണമായും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് . ഇതോടെ പ്രവാസികളുടെ വാർഷിക ഇൻഷുറൻസ് നിരക്ക് നിലവിലെ 50 ദിനാറിൽ നിന്ന് 130 ദിനാർ ആയി വർധിക്കും.