SFl പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി പൊലീസ് കസ്റ്റഡിയിൽ

0
35

ഇടുക്കി എൻജിനീയറിംഗ് കോളജിൽ  എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് നിഖിൽ ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. ഇയാളെക്കൂടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായ ജെറിൻ ജോജോയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്ബസ് യാത്രയ്ക്ക് ഇടയിലാണ് നിഖിലിനെ പൊലീസ് പിടികൂടുന്നത് .

കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ട ധീരജ് . കോളജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിച്ചു. നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച സിപിഎം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യൻ പറഞ്ഞിരുന്നു. സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്.