ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 26 പൈസയാണ് വർധിപ്പിച്ചത്. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 95.87 രൂപയാണ് വില. 103.42 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില.
കൊച്ചിയിൽ ഡീസൽവില ലിറ്ററിന് 94.05 രൂപയും പെട്രോളിന് 101.48 രൂപയുമാണ് വില. മൂന്ന് ദിവസത്തിനിടെ ഡീസല്‍വില വര്‍ധിക്കുന്നത് രണ്ടാം തവണയാണ്. വെള്ളിയാഴ്ച ഡീസലിന് 22 പൈസ കൂട്ടി യിരുന്നു.