ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് ജനുവരി 20 ന്

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് ജനുവരി 20 ന് നടക്കും. വൈകിട്ട് 3.30 മണിക്ക് ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കുവൈത്തിലെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും പരിപാടിയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ
community.kuwait@mea.gov.in എന്ന വിലാസത്തിൽ പേരുവിവരങ്ങൾ അയച്ച് രജിസ്റ്റര്‍ ചെയ്യണം. പരിപാടിയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങളും അഭിപ്രായങ്ങളും ഇ-മെയില്‍ വഴി പങ്കുവയ്ക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവരെ മീറ്റിംഗ് ഐഡിയും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് ഇന്ത്യൻ എംബസി പുറപ്പെടുവിച്ച വാർത്താ കുറിപ്പിൽ അറിയിച്ചു.