ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണം എന്ന് പറഞ്ഞാണ് ഹൈക്കോടതി ഹരജി പരിഗണിക്കുന്നത് മാറ്റിയത്. ദിലീപടക്കം അഞ്ച് പേരായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഒന്നരക്ക് കേസ് പരിഗണിക്കും.