ദിലീപ് ദാ… ഇനി ഓർമ്മ

0
34

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ 7.30നായിരുന്നു അന്ത്യം. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട നന്ന തൻറെ അഭിനയ ജീവിതത്തിലൂടെ സിനിമാപ്രേമികൾക്ക് ഇന്നും ഓർക്കാവുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. 1944 ലാണ് ദിലീപ് കുമാര്‍ സിനിമയിലെത്തുന്നത്.  ജ്വാര്‍ ഭട്ട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ദാദസാഹിബ് ഫാല്‍കെ അവാര്‍ഡ്, പദ്മ വിഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ നൽകി രാജ്യം്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

1922 ഡിസംബര്‍ 11 നാണ് കുമാര്‍ മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ജനിച്ചത്. പ്രശസ്ത നടി സൈറ ബാനുവാണ്  ഭാര്യ.