കുവൈത്തിൽ പ്രവർത്തിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കു കോവിഡ് വാക്സിൻ നൽകും

കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രാലയം രാജ്യത്തെ നയതന്ത്ര തലത്തിപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് പ്രതിരോധകുത്തിവെപ്പ് നൽകുന്നതായി അറിയിച്ചു.

കുവൈത്തിലെ എല്ലാ നയതന്ത്ര മിഷനുകളിലെയും തലവന്മാർ  അവരുടെ കീഴുദ്യോഗസ്ഥർ , കുടുംബാംഗങ്ങൾ എന്നിവരുടെ യുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് എന്ന് കാണിച്ച് വിദേശകാര്യമന്ത്രാലയം കുറിപ്പ് നൽകി. കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഉദ്യോഗസ്ഥരുമായുള്ള ബന്ധവും കുറിപ്പിൽ വ്യക്തമാക്കണം. 16 വയസ്സിനു മുകളിലുള്ളവർ ഡിപ്ലോമാറ്റിക് ഐഡൻറിറ്റി തെളിയിക്കണം, 21 വയസ്സിന് മുകളിലുള്ളവർക്ക് അതിൻറെ ആവശ്യമില്ല.