ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വാണിജ്യ വിമാനസർവീസുകൾക്കും, യാത്രക്കാർക്കും വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

0
32

കുവൈത്ത് സിറ്റി:  ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  ഇന്ത്യയിൽ നിന്നുള്ള എല്ലാ വാണിജ്യ സർവീസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായാണ് കുവൈത്ത് ഇൻഫർമേഷൻ സെൻറർ അറിയിച്ചത്. ഏപ്രിൽ 24 മുതൽ ഉത്തരവ് നിലവിൽ വരും.

കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ഇന്ത്യ ഉൾപ്പെടെ എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾക്കും കുവൈത്തിലേക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ  ആരോഗ്യപ്രവർത്തകർ നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ അടുത്ത ബന്ധുക്കൾ എന്നിവർക്ക്  ഇതിൽ ഇളവ് ഉണ്ടായിരുന്നു. ഇനിമുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് കുവൈത്തിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ മറ്റ് ഏതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറൻ്റെൻ അനുഷ്ഠിക്കണം.

ഇന്ത്യയിൽ അതിതീവ്ര കോവിഡ് വ്യാപനം  രൂക്ഷമാവുകയും, തുടർച്ചയായി ലോകത്തെ  ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ  രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.