കുവൈത്ത് യാത്രാ നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ ഭേദഗതി വരുത്തുമെന്ന് സൂചന

0
25

കുവൈത്ത് സിറ്റി: നിരോധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കായി രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഡിജിസിഎ പുറപ്പെടുവിച്ച സർക്കുലറിൽ ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും , കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഭേദഗതി വരുത്താൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 21 മുതൽ നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ ചില രാജ്യങ്ങളെ “നിരോധിച്ച” എന്നതിൽ നിന്ന് “ഉയർന്ന അപകടസാധ്യതയുള്ള” എന്ന വിഭാഗത്തിലേക്ക് തരംതിരിക്കുകയും മറ്റ് പല രാജ്യങ്ങളെയും പുതുതായി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു.

ട്രാൻസിറ്റ് രാജ്യത്ത് തുടരേണ്ടതിന്റെ ആവശ്യകത ഒഴിവാക്കി കർശനമായ ആരോഗ്യ മാനദണ്ഡങ്ങൾ ബാധകമാക്കി ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നേരിട്ട് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വ്യാഴാഴ്ച പുലർച്ചെ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച് കുവൈത്തിലേക്ക് വരുന്ന യാത്രക്കാരെ “കുവൈറ്റ് മൊസാഫർ” പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാതെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല.