ഓഗസ്‌റ്റ്‌ 22 മുതല്‍ ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക്‌ നേരിട്ട്‌ വിമാനസര്‍വ്വീസിന് അനുമതി

0
28

കുവൈത്ത്‌ സിറ്റി ഓഗസ്‌റ്റ്‌ 22 മുതല്‍ ഇന്ത്യയില്‍ നിന്ന്‌ കുവൈത്തിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും. അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നാണ്‌ കുവൈത്ത്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. അതേ സമയം നിരവധി നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. പ്രവാസികള്‍ക്ക്‌ ഏറെ ആശ്വാസകരമാകുന്ന നടപടിയാണിത്‌.

നിബന്ധനകള്‍

-കുവൈത്ത്‌ അംഗീകൃത വാക്‌സിനുകള്‍ ഉപയോഗിച്ച്‌ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം.
-വാസിനേഷന്‍ സ്വീകരിച്ചെങ്കിലും ഏഴു ദിവസം ക്വാറന്റൈന്‍ അനുഷ്‌ഠിക്കണം

-കുവൈത്ത്‌ ഇമ്മ്യൂണ്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ്‌ ആയിരിക്കണം
-കുവൈത്ത്‌ മുസാഫര്‍, ശ്ലോനിക്‌ ആപ്ലിക്കേഷനുകളില്‍ രജീസ്റ്റര്‍ ചെയ്‌തിരിക്കണം
്‌-കുവൈത്തിലേക്കെത്തുമ്പോള്‍ 72 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാരജാക്കണം

കോവിഡ്‌ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 7ന്‌ വിമാനത്താവളും വീണ്ടും അടച്ചിരുന്നു. പിന്നീട്‌്‌ സ്വദേശികള്‍ക്ക്‌ തിരികെ വരാം എന്ന നിബന്ധന ഏര്‍പ്പെടുത്തി. കഴിഞ്ഞ ഓഗസ്‌റ്റ്‌ 1 മുതല്‍ വിദേശികള്‍ക്ക്‌ വീണ്ടും പ്രവേശനം അനുവദിച്ചുവെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വ്വീസ്‌ സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുകയായിരുന്നു.