ഓഗസ്റ്റ് 10 വരെ ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തതായി ഡിജിസിഎ

0
19

കുവൈത്ത് സിറ്റി: ഇന്ത്യ ബംഗ്ലാദേശ് നേപ്പാൾ ശ്രീലങ്ക പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള നേരിട്ടോ അല്ലാതെയോ ഉള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 10 വരെ നിർത്തിവെച്ചതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ വിമാനക്കമ്പനികൾക്ക് നൽകിയ പുതിയ സർക്കുലറിൽ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി ബുക്കിംഗ് ആരംഭിച്ച ചില വിമാനക്കമ്പനികൾ ഇപ്പോൾ ബുക്കിംഗ് റദ്ദാക്കുകയും ഓഗസ്റ്റ് 10 വരെ ഈ 5 രാജ്യങ്ങളിൽ നിന്നുള്ള ബുക്കിംഗ് നിർത്തുകയും ചെയ്തു.

സാധുവായ റെസിഡൻസികളുള്ള പ്രവാസികളെ കുവൈത്തിൽ പ്രവേശിക്കാൻ അനുവദിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം ഡി‌ജി‌സി‌എ നടപ്പാക്കിയിട്ടുണ്ട് മേൽ പറഞ്ഞിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് മാത്രമാണ് നിലവിലെ നിരോധനം , കൂടാതെ നേരിട്ട് വിമാനസർവീസ് ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് മൂന്നാം രാജ്യത്ത് 14 ദിവസത്തേ നിർബന്ധിത ക്വാറൻ്റെയിൻ ഏർപ്പെടുത്തില്ലെന്നും നേരത്തെ പ്രസ്താവിച്ചിരുന്നു.

മടങ്ങിയെത്താൻ തയ്യാറായിരുന്ന നിരവധി പ്രവാസികളുടെ പ്രതീക്ഷകൾക്ക് ഏറ്റ തിരിച്ചടിയായി ഇത്. ഓഗസ്റ്റ് ഒന്നു മുതൽ പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കും എന്ന ഉത്തരവിനെ തുടർന്ന് തിരികെ വരുന്നതിനായി സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായി.