സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

0
35

ആലപ്പുഴ: സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെയായിരുന്നു അറസ്റ്റ്. ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

പരാതി ലഭിച്ചതിന്റടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും  തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ അപേക്ഷ തള്ളിയതിന് തൊട്ടുപിറകെ പോലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു.