ഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം ലഭിച്ചു. ഡൽഹി പട്യാല ഹൗസ് കോടതി യാണ് ജാമ്യം അനുവദിച്ചത്. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ദിശയെ ഇന്നലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുകയും ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ടൂൾ കിറ്റ് കേസിൽ കുറ്റാരോപിതരായ നികിത ജേക്കബിനെയും ശാന്തനു മുലുകിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിന് അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടണമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തിങ്കളാഴ്ച കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല