പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ഡിവൈൻ കോളേജ് ബി.കോം 94 ഫൈനൽ ഇയർ ബാച്ച് കൂട്ടുകാർ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയപ്പോൾ നവ്യാനുഭവമായി .
25 വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുകൂടൽ. .പ്രോഗ്രാം കൺവീനർ അനിത സ്വാഗതം ആശംസിച്ച ചടങ്ങിൽ രാജൻ അദ്യക്ഷനായി, സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മതവും , രാഷ്ട്രീയവും ആളുകൾക്കിടയിൽ മതിൽക്കെട്ടുകൾ സൃഷ്ടിക്കുമ്പോൾ കറകളഞ്ഞ സൗഹൃദം അവയെയൊക്കെ നിഷ്പ്രഭമാക്കുന്നതായും, ഇത്തരം കൂടിച്ചേരൽ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സത്താർ കുന്നിൽ പറഞ്ഞു. സജി സെബാസ്റ്റ്യൻ നന്ദി പറഞു
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഗൾഫിലും നാട്ടിലെ വിവിധ പ്രദേശങ്ങളിലുമായി ജീവിക്കുന്നവരെ കണ്ടെത്തി ഒരുമിപ്പിച്ചു കൂട്ടി പഴയ കാല അനുഭവങ്ങളും ചിന്തകളും പങ്കു വെച്ചു . കനത്ത മഴയിലും പഴയ കൂട്ടുകാരെ കാണാൻ മുപ്പതോളം പേര് ഒരുമിച്ചു കൂടി.
.
സഹപാഠിയായിരുന്ന ജൈസാമ്മയുടെയും, അദ്ധ്യാപകൻ അഡ്വക്കേറ്റ് രാധാകൃഷ്ണൻ മാഷിന്റെയും ഓർമകൾക്ക് മുന്നിൽ പ്രാർത്ഥന നടത്തി. പിന്നീട് ഓരോ ആളും പരിചയപ്പെടുത്തി , തുടർന്ന് കസേരകളി, ബലൂൺ പൊട്ടിക്കൽ, തവളച്ചാട്ടം, ലെമൺ ആൻഡ് സ്പൂൺ, ബാക് വോക്കിങ് തുടങ്ങിയ മത്സരങ്ങളിലെ സാന്നിധ്യത്തിലൂടെ അങ്ങനെ കുട്ടികളായി മാറി എല്ലാവരും. ജയൻ, , ശശി, ജിം തോമസ്, മനോജ്, ജോസഫ്, നാരായണൻ, സതീശൻ, ബിജു, ലത, സുയാഷ, ശ്രീലത, സാവിത്രി, ഷിജി, ജയപ്രഭ, പുഷ്പലത സുനിത, അനിത, സാവിത്രി, ശ്യാമള , ശൈലജ, ഷൈനി, സുജാത,ഇന്ദിര തുടങ്ങിയവർ വിശേഷങ്ങൾ പങ്കു വെച്ച് സംസാരിച്ചു
.
..
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് സ്പോൺസർ ചെയ്ത സമ്മാനങ്ങളും വിതരണം നടത്തി.