കൊല്ലം : 5000 കോടിയുടെ ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഏർപ്പെട്ട അമേരിക്കൻ കമ്പനി ഇ.എം.സി.സിയുടെ കേരളത്തിലെ ഉപകമ്പനി ഡയറക്ടർ ഷിജു വർഗീസിന്റെ ആകെ ആസ്തി പതിനായിരം രൂപ. കുണ്ടറയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന ഷിജു എം. വർഗീസ് തെര. കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണങ്ങൾക്കായി മാധ്യമങ്ങൾ സമീപിച്ചുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ ഇയാൾ തയ്യാറായില്ല . ഇന്ത്യയിൽ മറ്റ് വസ്തുവകകളില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കെ എസ് ഐ ഡി സി യുമായി ധാരണപത്രമുണ്ടാക്കിയ കമ്പനിയാണ് ഇഎംസിസി. എന്നാൽ ഇതിനു പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും ki സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.